കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അർജുനെ ഏഴു ദിവസത്തേക്ക് കൂടി കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. അർജുനിൽ നിന്നും കൂടുതൽ വിവരങ്ങൾ ഇനിയും മനസിലാക്കാനുള്ള സാഹചര്യത്തിലാണ് കസ്റ്റഡി കാലാവധി നീട്ടാൻ കസ്റ്റംസ് തീരുമാനിച്ചത്.