കോഴിക്കോട് : കരിപ്പൂര്‍ വിമാന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നരിപ്പറ്റ കാഞ്ഞരാടന്‍ വീട്ടില്‍ പ്രമോദിന്്റെ ഭാര്യ മഞ്ജുളകുമാരിയാണ് മരിച്ചത്. 38 വയസായിരുന്നു.
ദുബായ് റാസല്‍ഖൈമയില്‍ ഭര്‍ത്താവിന്‍്റെ ജോലി സ്ഥലത്തായിരുന്ന മഞ്ജുളകുമാരി സുഹൃത്ത് രമ്യാ മുരളീധരനൊപ്പമാണ് നാട്ടിലേക്ക് മടങ്ങിയത്. മുക്കാളി, കണ്ണൂക്കര ചാത്തോത്ത് ഭാസ്കര കുറുപ്പിന്്റെയും, പത്മിനി അമ്മയുടെയും മകളാണ്. ഇതോടെ കരിപ്പൂര്‍ അപകടത്തില്‍ ആകെ മരണം 21 ആയി.



