കൊച്ചി: കരിപ്പൂര്‍ വിമാനത്താവളം അടയ്ക്കണമെന്നും ജുഡീഷ്യന്‍ അന്വേഷം വേണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. ദിവസങ്ങള്‍ക്കു മുന്‍പുണ്ടായ വിമാന അപകടത്തിന്റെ പശ്ചാത്തലത്തില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ റണ്‍വേയടക്കം ശാസ്ത്രീയമായി നിര്‍മിച്ചതാണോയെന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്തത്തെക്കുറിച്ച്‌ സിബിഐ അന്വേഷണം നടത്തണമെന്നാണ് മറ്റൊരാവശ്യം. ഹര്‍ജി അടുത്തയാഴ്ച സിംഗിള്‍ ബെഞ്ച് പരിഗണിക്കും.അഡ്വ.യശ്വന്ത് ഷേണായിയാണ് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കോഴിക്കോട് ദുബായ് ബോയിംഗ് വിമാനമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച്‌ ലാന്‍ഡിംഗിനിടെ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ രണ്ട് പൈലറ്റുമാരടക്കം 18 പേര്‍ മരണപ്പെട്ടിരുന്നു.