ഫി​ലാ​ഡ​ൽ​ഫി​യ: ച​ത്തീ​സ്ഗ​ഢി​ലെ ക​ന്യാ​സ്ത്രീക​ളു​ടെ അ​റ​സ്റ്റി​ൽ ഐ​ഒ​സി പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​ർ പ്രതിഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന സ്വാ​ത​ത്ര്യം കാ​റ്റി​ൽ പ​റ​ത്തി​ക്കൊ​ണ്ട് ന്യൂ​ന​പ​ക്ഷ പീ​ഡ​നം ന​ട​ത്തു​ന്ന ബി​ജെ​പിയു​ടെ ഹീ​ന​മാ​യ ന​ട​പ​ടി​ക്കെ​തി​രെ ഇ​ന്ത്യ ഒ​ട്ടാ​കെ വ്യാ​പ​ക പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. പൗ​ര സം​ഘ​ട​ന​ക​ൾ, വി​ദ്യാ​ർ​ഥിക​ളും സ്ത്രീ​ക​ളു​മ​ട​ങ്ങു​ന്ന വി​വി​ധ സം​ഘ​ട​ന​ക​ളും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ജൂ​ലൈ 25ന് ​ച​ത്തീ​സ്ഗ​ഢി​ലെ അം​ബി​കാ​പൂ​രി​ൽ നി​ന്ന് അ​സ്‌​സി​സി സി​സ്റ്റേ​ഴ്സ് ഓ​ഫ് മേ​രി ഇ​മ്മാ​കു​ലേ​റ്റ് സ​ഭ​യി​ലേ​ക്കു​ള്ള സി​സ്റ്റ​ർ പ്രീ​തി​മേ​രി​യും വ​ന്ദ​ന ഫ്രാ​ൻ​സി​സും അ​റ​സ്റ്റി​ലാ​യ ന​ട​പ​ടി​ക്കെ​തി​രെ​യാ​ണ് ഐ​ഒ​സി പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​ർ പ്രേ​തി​ഷേ​ധ പ്രമേ​യം അ​വ​ത​രി​പ്പി​ച്ച​ത്. ഇ​വ​ർ​ക്കെ​തി​രെ മ​ത​പ​രി​വ​ർ​ത്ത​ന നി​യ​മ​വും മ​നു​ഷ്യ​ക്ക​ട​ത്ത് ത​ട​യു​ന്ന നി​യ​മ​ങ്ങ​ളും പ്ര​കാ​രം ക​ള്ള​ക്കേ​സ് കേ​സ് ച​മ​ച്ചാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് എ​ന്ന് സം​ഘ​ട​നാ നേ​താ​ക്ക​ൾ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഐ​ഒ​സി പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​ർ പ്രസിഡന്‍റ് ഡോ. ​ഈ​പ്പ​ൻ ഡാ​നി​യേ​ൽ, ചെ​യ​ർ​മാ​ൻ സാ​ബു സ്ക​റി​യ, സെ​ക്ര​ട്ട​റി സു​മോ​ദ് നെ​ല്ലി​ക്കാ​ല, ട്രെ​ഷ​റ​ർ ഫീ​ലി​പ്പോ​സ് ചെ​റി​യാ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ജീ​മോ​ൻ ജോ​ർ​ജ്, വൈ​സ് പ്രസിഡന്‍റുമാ​രാ​യ അ​ല​ക്സ് തോ​മ​സ്, കു​ര്യ​ൻ രാ​ജ​ൻ, ഫ​ണ്ട് റെ​യി​സി​ഗ് ചെ​യ​ർ​മാ​ൻ ജെ​യിം​സ് പീ​റ്റ​ർ, ജോ​യിന്‍റ് ട്രഷ​റ​ർ ഷാ​ജി സു​കു​മാ​ര​ൻ, തോ​മ​സ്കു​ട്ടി വ​ർ​ഗീ​സ്, ക​മ്മ​റ്റി മെം​ബേ​ർ​സ് ആ​യ ജി​ജോ​മോ​ൻ ജോ​സ​ഫ്, ജോ​ബി ജോ​ൺ എ​ന്നി​വ​ർ അ​ഭി​പ്രാ​യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു.