പ്ലസ്ടു പരീക്ഷ ജൂണ്‍ 1ന് ആരംഭിക്കുമെന്ന് ഛത്തീസ്ഗഡ്. വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് പരീക്ഷ എഴുതാം. ഓപ്പണ്‍ ബുക്ക് ഫോര്‍മാറ്റിലാവും പരീക്ഷയെന്നാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ജൂണ്‍ 1മുതല്‍ 5 വരെ ചോദ്യ പേപ്പറുകള്‍ വിതരണം ചെയ്യും. ചോദ്യപേപ്പര്‍ കിട്ടി അഞ്ച് ദിവസത്തിനുള്ളില്‍ ഉത്തരക്കടലാസ് തിരികെ നല്‍കുന്ന രീതിയിലാണ് പരീക്ഷാ നടത്തിപ്പ്.

രണ്ടുലക്ഷത്തി തൊണ്ണൂറായിരം വിദ്യാര്‍ഥികളാണ് സംസ്ഥാനത്ത് പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഓപ്പണ്‍ ബുക്ക് പരീക്ഷാ ഫോര്‍മാറ്റ് എങ്ങനെയാണെന്ന് വിശദമാക്കി ഛത്തീസ്ഗഡ് സര്‍ക്കാര്‍ നിര്‍ദ്ദേശം പുറത്തിറക്കി.എക്സാമിനേഷന്‍ സെന്‍ററിലെത്തി ചോദ്യപേപ്പര്‍ വാങ്ങണം. ഉത്തരക്കടലാസും ജൂണ്‍ 10 ന് തിരികെ നല്‍കണം. പോസ്റ്റല്‍ ആയി അയക്കുന്ന ഉത്തരക്കടലാസ് സ്വീകരിക്കില്ലെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ വ്യക്തമാക്കി.