മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും മകള്‍ തേജാ ലക്ഷ്മിയുടെ ഓണാഘോഷത്തിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. കുഞ്ഞാറ്റ എന്നാണ് തേജയുടെ വിളിപ്പേര്. ഓണാഘോഷത്തിന്റെ ഭാഗമായി മനോജ് കെ ജയന്‍ കുടുംബ ചിത്രം പങ്കുവെച്ചിരുന്നു.

ഓണപ്പുടവ ധരിച്ച്‌ സുന്ദരിയായി നില്‍ക്കുന്ന കുഞ്ഞാറ്റയാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. എത്രവേഗമാണ് കുഞ്ഞാറ്റ വലിയ കുട്ടി ആയതെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. ചിത്രത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ ആശയും, മകനും ഉള്‍പ്പെടുന്നുണ്ട്.