ഹൂ​സ്റ്റ​ണ്‍: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സ് യു​എ​സ്എ (ഒ​ഐ​സി​സി യു​എ​സ്എ)​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​മേ​രി​ക്ക​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ന​ട​ന്ന ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ്ലാ​റ്റി​നം ജൂ​ബി​ലി​യാ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം കു​റി​ച്ച് കൊ​ണ്ട് ’സൂം’ ​പ്ലാ​റ്റ് ഫോ​മി​ൽ ന​ട​ത്തി​യ ആ​സാ​ദി കി ​ഗൗ​ര​വ് ന്ധ ​വ്യ​ത്യ​സ്ത​വും വേ​റി​ട്ട​തു​മാ​യ പ​രി​പാ​ടി​ക​ൾ കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. സ്വാ​ത​ന്ത്ര്യ​ദി​ന​മാ​യ ഓ​ഗ​സ്റ്റ് 15 ന് ​തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 8:30 (ന്യൂ​യോ​ർ​ക് സ​മ​യം) ന് ​ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു.

ന്യൂ​യോ​ർ​ക്കി​ൽ നി​ന്നും പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​നാ​യ പ്ര​ഫ. സാ​ധ​ക അ​ല​ക്സാ​ണ്ട​റും ടീ​മും പാ​ടി​യ ദേ​ശ​ഭ​ക്തി ഗാ​നം വ​ന്ദേ​മാ​ത​ര​ത്തോ​ടെ​യാ​യി​രു​ന്നു ആ​ഘോ​ഷ​ത്തി​ന്‍റെ തു​ട​ക്കം. തു​ട​ർ​ന്ന് നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജീ​മോ​ൻ റാ​ന്നി സ്വാ​ഗ​തം ആ​ശം​സി​ച്ചു.

പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ലി​ന്‍റെ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​നു​ശേ​ഷം നാ​ഷ​ണ​ൽ ചെ​യ​ർ​മാ​ൻ ജെ​യിം​സ് കൂ​ട​ൽ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് പു​തു​ത​ല​മു​റ​യു​ടെ പ്ര​തീ​ക​മാ​യ സ്റ്റെ​ഫി​ൻ മ​നോ​ജ് ന്യൂ​യോ​ർ​ക്കി​ൽ നി​ന്നും ഇ​ന്ത്യ​ൻ ദേ​ശീ​യ​ഗാ​നം ’ജ​ന​ഗ​ണ​മ​ന’ ശ്രു​തി​മ​ധു​ര​മാ​യി പാ​ടി.

ദേ​ശീ​യ​ഗാ​ന​ത്തി​നു​ശേ​ഷം ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​തി​ന്‍റെ ച​രി​ത്ര​വും സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര​ത്തി​ൽ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ പ​ങ്കാ​ളി​ത്ത​വും മ​ഹാ​ത്മാ​ഗാ​ന്ധി, ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു തു​ട​ങ്ങി​യ മ​ഹാ​ര​ഥ·ാ​രു​ടെ ജീ​വി​ത​വും ജ​യി​ല​നു​ഭ​വ​ങ്ങ​ളു​മൊ​ക്കെ വി​വ​രി​ച്ചു​കൊ​ണ്ട് വി​വി​ധ രാ​ഷ്ട്രീ​യ​നേ​താ​ക്ക​ൾ ന​ൽ​കി​യ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന്ധ​ആ​സാ​ദി കി ​ഗൗ​ര​വ് ന്ധ ​സ​മ്മേ​ള​ന​ത്തെ അ​വി​സ​മ​ര​ണീ​യ​മാ​ക്കി.

ക​ർ​ണാ​ട​ക​യി​ൽ നി​ന്നും എ​ഐ​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ, റോ​ജി എം. ​ജോ​ണ്‍ എം​എ​ൽ​എ, കേ​ര​ള​ത്തി​ൽ നി​ന്നും മൂ​വാ​റ്റു​പു​ഴ എം​എ​ൽ​എ ഡോ. ​മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പ​ഴ​കു​ളം മ​ധു, ഒ​ഐ​സി​സി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ കു​ന്പ​ള​ത്ത് ശ​ങ്ക​ര​പ്പി​ള്ള തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു ച​രി​ത്ര വി​ശ​ക​ല​നം ന​ട​ത്തി സ്വാ​ത​ന്ത്ര്യ ദി​നാ​ശം​സ​ക​ൾ ന​ൽ​കി​യ​ത്.

ഒ​ഐ​സി​സി യു​എ​സ്എ നാ​ഷ​ണ​ൽ വൈ​സ് ചെ​യ​ർ​മാ·ാ​രാ​യ ഡോ. ​ചെ​ക്കോ​ട്ട് രാ​ധാ​കൃ​ഷ്ണ​ൻ, ക​ള​ത്തി​ൽ വ​ർ​ഗീ​സ്, ജോ​ബി ജോ​ർ​ജ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

സാം ​ശി​വ അ​വ​ത​രി​പ്പി​ച്ച ഹി​ന്ദി ദേ​ശ​ഭ​ക്തി ഗാ​നം, ന്യൂ​യോ​ർ​ക്ക് നാ​ട്യ​മു​ദ്ര സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സ് അ​വ​ത​രി​പ്പി​ച്ച ഭ​ര​ത​നാ​ട്യം ന്ധ​ജ​തി​സ്വ​രം’ എ​ന്നി​വ ആ​ഘോ​ഷ​ത്തെ മി​ക​വു​റ്റ​താ​ക്കി. മ​റ്റു നി​ര​വ​ധി ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ളും സ്വാ​ത​ന്ത്ര്യ ച​രി​ത്ര ഡോ​ക്യൂ​മെ​ന്‍റ​റി​ക​ളും ’ആ​സാ​ദി കി ​ഗൗ​ര​വി’ നെ ​കൂ​ടു​ത​ൽ ധ​ന്യ​മാ​ക്കി. നാ​ഷ​ന​ൽ വൈ​സ് ചെ​യ​ർ​മാ​ൻ സ​ജി എ​ബ്ര​ഹാം ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

ടെ​ക്നി​ക്ക​ൽ സ​പ്പോ​ർ​ട്ട് ടീ​മി​നെ സൗ​ത്ത് റീ​ജ​ണ്‍ ഐ​ടി ചെ​യ​ർ​മാ​ൻ ഷി​ബു പു​ല്ല​ന്പ​ള്ളി​ൽ (ഡാ​ള​സ്) ന​യി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജീ​മോ​ൻ റാ​ന്നി, സൗ​ത്തേ​ണ്‍ റീ​ജ​ണ്‍ വ​നി​താ വി​ഭാ​ഗം ചെ​യ​ർ ഷീ​ല ചെ​റു എ​ന്നി​വ​ർ എം​സി മാ​രാ​യി പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

ര​ണ്ടു മ​ണി​ക്കൂ​ർ നീ​ണ്ടു നി​ന്ന ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നൂ​റി​ൽ​പ​രം ആ​ളു​ക​ൾ ത​ത്സ​മ​യം പ​ങ്കെ​ടു​ത്ത​പ്പോ​ൾ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ഫേ​സ്ബു​ക്ക്, യു​ട്യൂ​ബ് ലൈ​വ് വ​ഴി ത​ത്സ​മ​യം വീ​ക്ഷി​ച്ചു.