താന്‍ ബിജെപിയില്‍ ചേരുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലന്ന് പാലാ എംഎല്‍എയും യുഡിഎഫ് നേതാവുമായ മാണി സി കാപ്പന്‍. താന്‍ ബിജെപിയിലേക്ക് പോകുന്നു എന്ന വാര്‍ത്ത അസംബന്ധമാണ് .ഒരു കാരണവശാലും ബിജെപിയിലേക്ക് പോകുന്നില്ലെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
താന്‍ ബിജെപിയില്‍ ചേരുകയാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ചിലര്‍ ആഘോഷിക്കുകയാണെന്നും മാണി സി കാപ്പന്‍ കുറ്റപ്പെടുത്തി. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ താന്‍ സംസാരിച്ചിട്ടില്ല. ഏറെ വര്‍ഷത്തെ ആത്മബന്ധമാണ് തനിക്ക് കെ സുധാകരനുമായിട്ടുള്ളതെന്നും മാണി സി കാപ്പന്‍ പറഞ്ഞു



