സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ഇടിവ്. മാസാദ്യം മുതൽ കഴിഞ്ഞ മൂന്ന് ദിവസം അനക്കമില്ലാതെ ഒരേ നിരക്കിൽ തുടർന്നിരുന്ന വിപണിയിലാണ് ഇന്നത്തെ ഇടിവ്. 80 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് കുറഞ്ഞത്. ഈ മാസം തുടക്കത്തിലുണ്ടായ ഈ ആശ്വാസം വരും ദിവസങ്ങളിലും സ്വർണ്ണവിപണിയിൽ പ്രകടമാകുമോ എന്ന ആകാംക്ഷയിലാണ് ഉപഭോക്താക്കൾ.
സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,14,480 രൂപയായി കുറഞ്ഞു. ഗ്രാമിന് 10 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 14,310 രൂപ എന്ന നിരക്കിലാണ് വിപണിയിൽ ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.



