2026 ലെ ഐപിഎൽ (ഇന്ത്യൻ പ്രീമിയർ ലീഗ്) സീസണിൽ തന്റെ സ്ഫോടനാത്മക ബാറ്റിംഗ് കൊണ്ട് ആരാധകരെ ആകർഷിച്ച  വൈഭവ് സൂര്യവംശിയുടെ പുതിയ ലക്ഷ്യം ത്രിരാഷ്ട്ര പരമ്പര. 15 വയസ്സുകാരനായ വൈഭവ് ജൂണിൽ ആരംഭിക്കുന്ന ഇന്ത്യ എ ടീമിൽ കളിക്കും. ഇന്ത്യ എയ്ക്ക് പുറമേ, ശ്രീലങ്ക എ, അഫ്ഗാനിസ്ഥാൻ എ ടീമുകളും ഈ 50 ഓവർ ഫോർമാറ്റ് ത്രിരാഷ്ട്ര പരമ്പരയിൽ പങ്കെടുക്കും. ശ്രീലങ്കയിലെ ദാംബുള്ളയിലാണ് മത്സരങ്ങൾ.

ഐപിഎൽ രണ്ടാം ക്വാളിഫയറിൽ തോറ്റതോടെ രാജസ്ഥാൻ റോയൽസിന്റെ (ആർആർ) ഫൈനലിലെത്തുക എന്ന സ്വപ്നം തകർന്നിരുന്നു. പക്ഷേ ദശലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകരെ ആകർഷിച്ച കളിയാണ് വൈഭവ് സീസണിലുടനീളം കാഴ്ചവച്ചത്.