ഏഷ്യാ കപ്പിലെ അവസാന മല്‍സരം : ഇന്ത്യ അഫ്ഗാനിസ്താനെ 101 റണ്‍സിന് പരാജയപ്പെടുത്തി. നീണ്ട കാലത്തിന് ശേഷം കോഹ്‌ലിയുടെ സെഞ്ചുറി പിറന്ന മല്‍സരത്തില്‍ ഭുവനേശ്വര്‍ അഞ്ച് വിക്കറ്റ് നേടിയാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്. 212 റണ്‍സ് ലക്ഷ്യത്തിലേക്ക് ഇറങ്ങിയ അഫ്ഗാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുത്ത് ഇന്നിങ്‌സ് അവസാനിപ്പിച്ചു. ട്വന്റിയിലെ ഇന്ത്യയുടെ രണ്ടാമത്തെ വലിയ ജയമാണ്.നാലോവറില്‍ നാല് റണ്‍സ് വിട്ടുകൊടുത്താണ് ഭുവി അഞ്ച് വിക്കറ്റ് നേടിയത്. ഇബ്രാഹിം സദ്രാന്‍ (64) ആണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍.