ന്യൂജേഴ്‌സി സെന്റ്.തോമസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെ ആദ്യകാല ഇടവകാംഗം, ഈസ്റ്റ് വിൻസർ ടൗൺഷിപ്പിൽ താമസിക്കുന്ന ചെങ്ങന്നൂർ കല്ലിശ്ശേരി പാലനിൽക്കുന്നതിൽ ജോൺ വർഗീസിന്റെ പത്നി ഏലിയാമ്മ ജോൺ(കുഞ്ഞൂഞ്ഞമ്മ) 84 അന്തരിച്ചു.
1974-ൽ അമേരിക്കയിലേക്ക് കുടിയേറി. ദീർഘകാലം ജേഴ്‌സി സിറ്റി ക്രൈസ്റ്റ് ആശുപത്രിയിൽ രജിസ്റ്റേർഡ് നഴ്സ് ആയിരുന്നു. അയിരൂർ പുളിക്കത്തറ കുടുംബാംഗമാണ്. ഹൂസ്റ്റൺ സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ മുൻ വികാരി റവ.ഫാ. മാമ്മൻ മാത്യു കോർ-എപ്പിസ്ക്കോപ്പ സഹോദരനാണ്.
മക്കൾ: ജോൺ പി വർഗീസ് (പ്രസാദ്) ഭദ്രാസന മുൻ പാസ്റ്ററൽ കൌൺസിൽ സെക്രട്ടറി, ശോശാമ്മ (പ്രസന്ന ഡേവിഡ്), പ്രമീള ജോൺ
കൊച്ചുമക്കൾ: ജൊഹാൻ, ജറമി, ക്രിസ്റ്റഫർ, അഞ്ജലി, ഈഥൻ.
വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ വേക്ക് സർവ്വീസും ശനിയാഴ്ച രാവിലെ 10 മണിക്ക് സംസ്ക്കാര ശുശ്രൂഷയും നടക്കും.
ശുശ്രൂഷകൾക്ക് പാറശ്ശാല ഭദ്രാസനാദ്ധ്യക്ഷൻ ഡോ. തോമസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിക്കും.
വേക്ക് & ഫ്യൂണറൽ സർവ്വീസ് അഡ്രസ്സ്
St Thomas More Roman Catholic Church, 186 Gordons Corner Road, Manalapan, New Jersey.
കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസാദ്-201-887-1714.



