കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടർച്ചയായി മന്ത്രിസ്ഥാനത്ത് ഇരുന്നതിന്റെ റെക്കോർഡ് ഇനി എ കെ ശശീന്ദ്രന്. തുടർച്ചയായി 2364 ദിവസം (6 വർഷം 5 മാസം 22 ദിവസം) മന്ത്രിയാണ് ശശീന്ദ്രൻ. മുഖ്യമന്ത്രി ഒഴികെയുള്ള കണക്കാണിത്.

രണ്ടാം അച്യുതമേനോൻ സർക്കാരിലെ ബേബി ജോണ്‍, കെ അവുക്കാദർകുട്ടി നഹ, എൻ കെ ബാലകൃഷ്ണൻ (മൂന്നുപേരും 1970 ഒക്ടോബർ 4 – 1977 മാർച്ച്‌ 25; 2364 ദിവസം) എന്നിവർക്കൊപ്പമെത്തി ജൂലൈ 23 ന് ശശീന്ദ്രൻ. 2018 ഫെബ്രുവരി 1 മുതല്‍ ശശീന്ദ്രൻ തുടർച്ചയായി മന്ത്രിയാണ്.

ഒന്നാം പിണറായി വിജയൻ സർക്കാരില്‍ 306 ദിവസം (2016 മേയ് 25 – 2017 മാർച്ച്‌ 27 വരെ) എ കെ ശശീന്ദ്രൻ മന്ത്രിയായിരുന്നു. ഒരു മന്ത്രിസഭയില്‍നിന്നു രാജിവച്ച്‌ അതേ മന്ത്രിസഭയില്‍ത്തന്നെ തിരിച്ചെത്തിയ 7 പേരില്‍ ഒരാളാണ് ശശീന്ദ്രൻ. തുടർച്ചയായി 2065 ദിവസം മന്ത്രിയായ കെ ക‍ൃഷ്ണൻകുട്ടിക്കാണ് തൊട്ടു പിന്നില്‍.