കൊച്ചി: എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ അറസ്റ്റില്‍. വിവിധ ആക്രമക്കേസുകളില്‍ ഉള്‍പ്പെട്ട ആര്‍ഷോ കീഴടങ്ങുകയായിരുന്നു. ആര്‍ഷോയെ പിടികൂടാത്തതില്‍ ഹൈക്കോടതി കൊച്ചി പൊലീസിനോട് വിശദീകരണം തേടിയിരുന്നു. ഒട്ടേറെ കേസില്‍ പ്രതിയായ ആര്‍ഷോയെ പൊലീസ് അറസ്റ്റ് ചെയ്യത്തത് ചൂണ്ടിക്കാണിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന്‍ ഡിജിപിക്ക് പരാതിയും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

കൊച്ചിയില്‍ നിസാമുദ്ദീന്‍ എന്ന വിദ്യാര്‍ത്ഥിയെ ആക്രമിച്ചതിന് ആര്‍ഷോ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ആര്‍ഷോ ജാമ്യ വ്യവസ്ഥ ലംഘിച്ച് ഒളിവിലാണെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയില്‍ പറയുന്നത്. എറണാകുളം ജില്ലാ ഭാരവാഹിയായ ആര്‍ഷോ പെരിന്തല്‍മണ്ണയില്‍ നടന്ന എസ് എഫ് ഐ സംസ്ഥാന സമ്മേളനത്തിലാണ് സെക്രട്ടറിയായി തിരഞ്ഞെടുത്തത്.