ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനായി രാഷ്ട്രപതി ദ്രൗപദി മുർമു ലണ്ടനിലെത്തി. ഇന്ത്യൻ സർക്കാരിനെ പ്രതിനിധീകരിച്ച് ആദരാഞ്ജലികൾ അർപ്പിക്കാനായാണ് രാഷ്ട്രപതി ലണ്ടനിലെത്തിയത്. ദ്രൗപദി മുർമുവിന്റെ ലണ്ടൻ സന്ദർശനത്തെ കുറിച്ച് രാഷ്ട്രപതി ഭവൻ ട്വീറ്റ് ചെയ്തിട്ടുണ്ട്.
മൂന്ന് ദിവസം രാഷ്ട്രപതി ലണ്ടനിലുണ്ടാവും. സംസ്കാര ചടങ്ങുകളിലും ചാൾസ് മൂന്നാമന്റെ ക്ഷണപ്രകാരമുള്ള വിരുന്നിലും പങ്കെടുക്കും. ലോകനേതാക്കൾക്കായി ബക്കിങ്ഹാം കൊട്ടാരത്തിൽ ഞായറാഴ്ചയാണ് വിരുന്നൊരുക്കിയിരിക്കുന്നത്.
സെപ്തംബർ 8നാണ് എലിസബത്ത് രാജ്ഞി സ്കോട്ട്ലാന്റിലെ ബാൽമോറൽ കൊട്ടാരത്തിൽവെച്ച് അന്തരിച്ചത്. തിങ്കളാഴ്ചയാണ് രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾ നടക്കുക.



