എറണാകുളം ജില്ലയില്‍ ഇന്ന് 537 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതില്‍ 516 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 10 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗവ്യാപനമുണ്ടായി. 28 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. 289 പേരാണ് ജില്ലയില്‍ ഇന്ന് രോഗമുക്തി നേടിയത്. 3823 പേരാണ് ഇപ്പോള്‍ ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 137 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4425 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 459 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2751 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്.