ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകിയതിനെ തുടര്‍ന്ന് 150 ഓളം യാത്രക്കാര്‍ ചെന്നൈ വിമാനത്താവളത്തില്‍ കുടുങ്ങി. തിങ്കളാഴ്ച രാവിലെ 10.05 ന് ചെന്നൈയില്‍ നിന്ന് പുറപ്പെടേണ്ട വിമാനമാണ് വൈകിയത്. ഇത്രയും നേരം യാത്രക്കാര്‍ വിമാനത്താവളത്തിന്റെ ബോര്‍ഡിംഗ് ഗേറ്റില്‍ കാത്തുനില്‍ക്കുകയായിരുന്നു.
എന്തുകൊണ്ടാണ് വിമാനം വൈകിയതെന്നത് സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. ബദല്‍ വിമാനവും കമ്പനി വാഗ്ദാനം ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു. സമാനമായ രീതിയില്‍ ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരും കഴിഞ്ഞ ഞായറാഴ്ച്ച ജയ്പൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു. മോശം കാലാവസ്ഥയെത്തുടര്‍ന്ന് വിമാനം അടിയന്തരമായി ജയ്പൂരില്‍ ഇറക്കേണ്ടി വന്നതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ കുടുങ്ങിയത്.



