കരിപ്പൂര്‍ : എയര്‍ ഇന്ത്യ ജീവനക്കാരനും വിമാനത്താവള ഉന്നത ഉദ്യോഗസ്ഥനും കോവിഡ് സ്ഥിരീകരിച്ചതോടെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രതിസന്ധിയില്‍. ഇതിനെ തുടര്‍ന്ന് ഒട്ടേറെ ആളുകളോട് നിരീക്ഷണത്തില്‍ പോവാന്‍ ആവശ്യപ്പെട്ടു.
വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജരാണ് കോവിഡ് 19 ബാധിച്ച ഉദ്യോഗസ്ഥന്‍. എയര്‍പോര്‍ട്ട് ഡയറക്ടര്‍ അടക്കമുള്ളവരോട് ബന്ധപ്പെടുന്നയാളാണ് ടെര്‍മിനല്‍ മാനേജര്‍. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ വിമാനത്താവള നടത്തിപ്പ് പ്രതിസന്ധിയിലാവും.
മുപ്പത്തഞ്ചിലധികം ആളുകളോട് നിരീക്ഷണത്തില്‍ പോവാന്‍ ആവശ്യപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം.
ഏഴാം തീയതിയാണ് ഇവരുടെ സ്രവം ശേഖരിച്ചത്. എന്നാല്‍ ഇന്ന് മാത്രമാണ് ഫലം പോസിറ്റീവാണെന്ന കാര്യം സ്ഥിരീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞത്. ഇത്രയും ദിവസം ഇവര്‍ വിമാനത്താവളത്തില്‍ തന്നെയുണ്ട്. ഇതിനിടയ്ക്ക് ഇവര്‍ ബന്ധപ്പെട്ടവരെയൊക്കെ കണ്ട് പിടിക്കുക എന്ന വലിയ ഉദ്യമത്തിലേക്കാണ് ഇന്നത്തെ കോവിഡ് ഫലം എത്തിച്ചിരിക്കുന്നത്.