ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ടി. രാമറാവുവിന്റെ മകള്‍ കെ. ഉമ മഹേശ്വരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഹൈദരാബാദ് ജൂബിലി ഹില്‍സിലെ വസതിയല്‍ കിടപ്പു മുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്. പോലീസ് എത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഉമ മഹേശ്വരി വിഷാദത്തിലായിരുന്നുവെന്നാണ് അറിയുന്നതെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റിയെന്നും പോലീസ് പറഞ്ഞു.