കേരളത്തിലെ യുവതലമുറ കൂട്ടത്തോടെ അന്യനാടുകളിലേക്ക് കുടിയേറുന്നത് ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. പ്രസ്തുത വിഷയത്തെക്കുറിച്ച് കുഴല്‍നാടന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറുകയാണ്.

പഠനം കഴിഞ്ഞിറങ്ങുന്ന കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് ഇവിടെ പണിയെടുക്കുന്ന ബംഗാളികളേക്കാള്‍ തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. വരും തലമുറയെ നാട്ടില്‍ തന്നെ നിലനിര്‍ത്താനും അവരുടെ കഴിവുകളേയും അഭിരുചികളേയും നാടിനുവേണ്ടി ഉപയോഗപ്പെടുത്താനും സാധിക്കണമെന്നും അദ്ദേഹം പ്രസംഗത്തില്‍ പറയുന്നു.