പാലക്കാട്: എച്ച് ആർ ഡി എസ് സെക്രട്ടറി അജി കൃഷ്ണന്‍ അറസ്റ്റിൽ. പാലക്കാട് ഷോളയാര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. പട്ടിജാതി പട്ടിക വര്‍ഗ ആക്രമണ നിരോധന നിയമപ്രകാരമാണ അറസ്റ്റ്. ആദിവാസി ഭൂമി കയ്യേറിയെന്നും കയ്യേറ്റം ചെയ്തുവെന്നുമുള്ള കേസിലാണ് വിവിധ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്.
വാര്യർ ഫൗണ്ടേഷൻ എച്ചആർഡിഎസിന് 56 ഏക്കർ പാട്ടത്തിന് നൽകിയിരുന്നു. ഈ ഭൂമി ആദിവാസികളുടേതായിരുന്നുവെന്നാണ് ആരോപണം. ആദിവാസികളുടെ ഭൂമി തട്ടിയെടുത്ത് കുടിൽ കത്തിച്ചെന്നും സന്നദ്ധ പ്രവർത്തനത്തിന്റെ മറവിൽ തട്ടിപ്പ് നടത്തിയെന്നുമുള്ള പരാതിയിൽ എച്ച്. ആർ.ഡി.എസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അട്ടപ്പാടി ആദിവാസി ആക്ഷൻ കൗൺസിലിന്റെ പരാതിയിൽ എസ്.സി, എസ്.ടി കമ്മിഷനാണ് നിയമസാധുത പരിശോധിച്ച് കേസെടുക്കാൻ ഒറ്റപ്പാലം സബ് കലക്ടർക്ക് നിർദ്ദേശം നൽകിയത്.
ഇന്ന് രാവിലെയാണ് സെക്രട്ടറി അജി കൃഷ്ണന്‍ വിദേശത്ത് നിന്നും എത്തിയത്. മറ്റൊരു കേസില്‍ പരാതി കൊടുക്കാനായി ഡിവൈ.എസ്.പി ഓഫീസിലെത്തി തിരിച്ചുപോരുമ്പോള്‍ വീണ്ടും വിളിച്ചുവരുത്തി അറസ്റ്റുചെയ്യുകയായിരുന്നു എന്ന് അജി കൃഷ്ണന്റെ മകന്‍ നികിത് പറഞ്ഞു.
സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന് ജോലി നല്‍കിയതോടെയാണ് എച്ച് ആർ ഡി എസ് വാര്‍ത്തകളില്‍ വരുന്നത്. ആദിവാസിമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ എച്ച് ആർ ഡി എസ് സംഘപരിവാര്‍ സ്ഥാപനമന്നായിരുന്നു ആരോപണങ്ങള്‍. സ്വപ്നയുടെ സമീപകാല വെളിപ്പെുത്തലുകളെ തുടര്‍ന്ന് സ്ഥാപനത്തില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ പരിശോധനകളുംമറ്റും നടന്നത് സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്ന് സ്ഥാപനത്തിന്റെ മേധാവികള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് സ്വപ്നയെ ജോലിയില്‍നിന്ന് പിരിച്ചുവിടുകയും സ്വപ്ന പാലക്കാടുനിന്ന് കൊച്ചിയിലേയ്ക്ക് താമസം മാറുകയും ചെയ്തിരുന്നു.



