കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവങ്കറെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. ഒന്‍പത് മണിക്കൂറിലധികമാണ് എം. ശിവശങ്കറെ എന്‍.ഐ.എ ചോദ്യം ചെയ്തത്. ഇത് മൂന്നാം തവണയാണ് എന്‍.ഐ.എ ശിവങ്കറെ ചോദ്യംചെയ്യുന്നത്.

സ്വപ്‌ന സുരേഷിന്റെ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. സ്വപ്‌നയേയും ശിവശങ്കറിനേയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്തത്. കൊച്ചിയിലെ എന്‍.ഐ.എ ഓഫിസില്‍ വച്ചാണ് ചോദ്യം ചെയ്തത്.മറ്റു പ്രതികളില്‍ നിന്നുള്ള തെളിവുകളും എന്‍.ഐ.എ. ശേഖരിച്ചിട്ടുണ്ട്. മുമ്പും മണിക്കൂറുകളോളമാണ് ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നത്.