ന്യൂഡല്‍ഹി: രാജ്യത്തെ വില ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഡയഗ്നോസ്റ്റിക്​ സൗകര്യം ഡിസംബറില്‍ ഡല്‍ഹിയിലെ ഗുരുദ്വാര ബംഗ്ലാ സാഹിബില്‍ പ്രവര്‍ത്തനം ആരംഭിക്കും. എം‌ആര്‍‌ഐക്ക് വെറും 50 രൂപയായിരിക്കും അവിടെ ചാര്‍ജ്​ ചെയ്യുകയെന്ന്​ ഡല്‍ഹി ഗുരുദ്വാര മാനേജ്​മെന്‍റ്​ കമ്മിറ്റി (ഡി.എസ്​.ജി.എം.സി) അറിയിച്ചു. ഗുരുദ്വാര പരിസരത്ത്​ തന്നെയുള്ള ഹര്‍ക്രിഷന്‍ ആശുപത്രിയില്‍ ഡയാലിസിസ്​ സെന്‍ററും പ്രവര്‍ത്തനം ആരംഭിക്കുന്നുണ്ട്​.

അടുത്ത ആഴ്​ച്ച മുതല്‍ ചികിത്സ തുടങ്ങുമെന്നും ഡയാലിസിസ്​ പ്രക്രിയക്ക്​ 600 രൂപ മാത്രമായിരിക്കും ഇൗടാക്കുകയെന്നും ഡി.എസ്​.ജി.എം.സി പ്രസിഡന്‍റ്​ മഞ്ജിന്ദര്‍ സിങ് സിര്‍സ​ പറഞ്ഞു. ആറ്​ കോടി രൂപ വില വരുന്ന ഡയഗ്നോസ്റ്റിക്​ ഉപകരണങ്ങള്‍ ആശുപത്രിക്ക്​ കൈമാറിയിട്ടുണ്ട്​. അതില്‍, നാല്​ ഡയാലിസിസ്​ ഉപകരണങ്ങള്‍, അള്‍ട്രാസൗണ്ടിനുള്ള ഒരു മെഷീന്‍, എക്​സ്​-റേ, എം.ആര്‍.​​െഎ എന്നിവക്കുള്ള ഉപകരണങ്ങള്‍ എന്നിവയാണുള്ളത്​.

പാവപ്പെട്ടവര്‍ക്ക്​ എം.ആര്‍.​​െഎ സ്​കാന്‍ 50 രൂപക്കും അല്ലാത്തവര്‍ക്ക്​ 800 രൂപക്കുമായിരിക്കും ചെയ്​തു കൊടുക്കുക. എക്​സ്​-റേക്കും അള്‍ട്രാ സൗണ്ടിനും 150 രൂപയാണ്​ ഇൗടാക്കുക. ആര്‍ക്കൊക്കെയാണ്​ ഇളവ്​ വരുത്തേണ്ടത്​ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാനായി ഒരു ഡോക്​ടര്‍മാരുടെ കമ്മിറ്റി രൂപീകരിച്ചതായും സിര്‍സ്​ പറഞ്ഞു. സ്വകാര്യ ലബോറട്ടറികളില്‍ ഒരു എം.ആര്‍.​​െഎക്ക്​ 2500 രൂപ മുതലാണ്​ ഇൗടാക്കുന്നത്​.