തിരുവനന്തപുരം: ഗാനരചയിതാവും ചിത്രകാരിയുമായ പത്മജ രാധാകൃഷ്ണന്‍ (68 ) അന്തരിച്ചു. ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് തിരുവനന്തപുരം എകെ ഹോസ്പിറ്റലില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിക്കായിരുന്നു അന്ത്യം. പ്രശസ്ത സംഗീത സംവിധായകന്‍ എംജി രാധാകൃഷ്ണന്റെ ഭാര്യയാണ്.

2013-ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ബീന്‍ എന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ക്ക് വേണ്ടി പത്മജ രാധാകൃഷ്ണന്‍ വരികള്‍ എഴുതിയിട്ടുണ്ട്. എംജി രാധാകൃഷ്ണന്‍ സംഗീതം ചെയ്തിട്ടുള്ള ലളിത ഗാനങ്ങള്‍ രചിച്ചിരുന്നു.

പ്രശസ്ത ഓഡിയോഗ്രാഫര്‍ എംആര്‍ രാജാകൃഷ്ണന്‍, കാര്‍ത്തിക എന്നിവരാണ് മക്കള്‍. സംഗീതജ്ഞ കെ ഓമനക്കുട്ടി, ഗായകന്‍ എംജി ശ്രീകുമാര്‍, എന്നിവരാണ് ഭര്‍തൃസഹോദരങ്ങള്‍. എംആര്‍ രാധാകൃഷ്ണന്‍

മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും മറാത്തിയിലുമായി 150 ലേറെ ചിത്രങ്ങളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രിയദര്‍ശന്റെ ചെന്നൈയിലെ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയില്‍ സൗണ്ട് ചീഫ് എന്‍ജിനീയറായി ജോലി ചെയ്യുന്നു.

ഗിരിജ-പത്മജ സഹോദരിമാര്‍. പരേതനായ ടിടി നീലകണ്ഠന്‍-എംപി അമ്മുകുട്ടിയമ്മ ദമ്ബതികളുടെ മകളാണ്.