ടാമ്പാ ∙ അമേരിക്കയിലെ ഏറ്റവും പ്രമുഖ മലയാളി അസോസിയേഷനുകളിൽ ഒന്നായ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡയുടെ ഓണാഘോഷം ഓഗസ്റ്റ് ഏഴ് ശനിയാഴ്ച്ച ഉച്ചക്ക് 11.30 മുതൽ വാൾറിക്കോയിലുള്ള ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടക്കും. വളരെ വർഷങ്ങളായി അമേരിക്കയിൽ നടക്കാറുള്ള ഓണാഘോഷങ്ങളിൽ ഏറ്റവും വലിയ ആഘോഷമാണ് എംഎസിഎഫിന്റേത്. മുൻവർഷങ്ങളിൽ രണ്ടായിരത്തോളം ആളുകൾ പങ്കെടുത്തിരുന്ന ഓണാഘോഷം ഈ വർഷം അറുന്നൂറോളം ആളുകളായി ചുരുക്കുകയും എംഎസിഎഫിന്റെ വനിതാ വിഭാഗം മുന്നോറോളം വനിതകളെ ഉൾപ്പെടുത്തി ചെയ്തു വരാറുള്ള മെഗാ ഇവന്റ് നൂറു പേരുടേതായി വെട്ടിച്ചുരുക്കുകയും ചെയ്യും.
ഓണസദ്യ ഇലയിട്ട് വിളമ്പുകയും അതോടൊപ്പം ബുഫേ ആവശ്യമുള്ളവർക്ക് അതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഓണസദ്യ ഉച്ചക്ക് രണ്ടുമണിക്ക് അവസാനിപ്പിക്കുകയും താലപ്പൊലിയോടെയും ചെണ്ടമേളത്തോടെയും ഘോഷയാത്രയോടുകൂടി മാവേലി മന്നനെ വേദിയിലേക്ക് ആനയിക്കും. മുപ്പതു മിനിറ്റ് നീണ്ടു നിൽക്കുന്ന പൊതു സമ്മേളനത്തിന് ശേഷം എംഎസിഎഫ് അണിയിച്ചൊരുക്കുന്ന മെഗാ ഇവന്റ് ആരംഭിക്കും. ഏകദേശം നാലു മണിയോടെ പരിപാടികൾ അവസാനിക്കും.
പൊതുസമ്മേളനത്തിൽ സ്പോൺസർമാരെയും ഹൈസ്കൂളിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർഥികളെയും അസോസിയേഷൻ അഭിനന്ദിക്കും. ഡാനിയേൽ അമ്മിണി ചെറിയാൻ ദമ്പതികൾ സ്പോൺസർ ചെയ്ത അഞ്ഞൂറ് ഡോളറിന്റെ എഡ്യൂക്കേഷൻ സ്കോളർഷിപ്പും ചടങ്ങിൽ കൈമാറും. ഓഡിറ്റോറിയം അഡ്രസ്: Sacred Heart Knanaya Catholic Community Center (SHKCCC) 2620 Washington Rd, Valrico, FL 33594.
കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് ഈ വർഷത്തെ ഓണാഘോഷം നടത്തുന്നതെന്ന് അസോസിയേഷൻ പ്രസിഡന്റ് ഷാജു ഔസേഫ്, ട്രസ്റ്റീ ബോർഡ് ചെയർമാൻ ടി. ഉണ്ണികൃഷ്ണൻ മറ്റു കമ്മിറ്റി അംഗങ്ങൾ എന്നിവർ അറിയിച്ചു.
ബോർഡ് ഓഫ് ഡയറക്ടേഴ്സ്: പ്രസിഡന്റ് ഷാജു ഔസേഫ്, സെക്രട്ടറി പോൾ ജോസ്, ട്രഷറർ സണ്ണി ജേക്കബ്, ജോ സെക്രട്ടറി മരിയ മാർട്ടിൻ, ജോ ട്രഷറർ മാർട്ടിൻ ചിറ്റിലപ്പിള്ളി, എബ്രഹാം ചാത്തപ്പറമ്പിൽ, ഡാനിയേൽ ചെറിയാൻ, അലീനാ സുനിൽ, ജോമോൻ വാച്ചാപറമ്പിൽ, മേഴ്സി പുതുശ്ശേരിൽ, ഷിബു തണ്ടാശ്ശേരിൽ, ശരത് സുരേഷ്, ടി.കെ. മാത്യു, ടോജി പായിതുരുത്തേൽ.
ട്രൂസ്റ്റീ ബോർഡ്: ടി. ഉണ്ണികൃഷ്ണൻ ( ചെയർമാൻ), സെക്രട്ടറി സാൽമോൻ മാത്യു, ട്രഷറർ സാജൻ കോരത്, ജെയിംസ് ചെരുവിൽ, ബാബു തോമസ്, സുനിൽ വര്ഗീസ്, ഷാജു ഔസേഫ്.



