ന്യു​യോ​ർ​ക്ക്: ഉ​മ്മ​ന്‍ പി. ​എ​ബ്ര​ഹാ​മി​ന് എ​ച്ച്‌​ജെ ഇ​ന്‍റ​ര്‍​നാ​ഷ്ണ​ല്‍ ഗ്രാ​ജു​വേ​റ്റ് സ്‌​ക്കൂ​ള്‍ ഫോ​ര്‍ പീ​സ് ആ​ൻ​ഡ് ലീ​ഡ​ര്‍​ഷി​പ്പി​ല്‍ നി​ന്ന് ഡോ​ക്‌​ട​റേ​റ്റ് ല​ഭി​ച്ചു. ഡോ. ​പ്ര​ഫ. ഡ്രി​സ കോ​ണ്‍, ഡോ. ​പ്ര​ഫ. ജേ​ക്ക​ബ് ഡേ​വി​ഡ് എ​ന്നി​വ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് ഗ​വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

‘തി​യോ​ള​ജി എം​ഫ​സി​സ് ഓ​ണ്‍ ഫാ​മി​ലി മി​നി​സ്റ്റ​റി ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ൻ’ എ​ന്ന​താ​യി​രു​ന്നു ഗ​വേ​ഷ​ണ വി​ഷ​യം. തോ​ന​യ്ക്കാ​ട് മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​യാ​യ ഉ​മ്മ​ന്‍ പി. ​എ​ബ്ര​ഹാം ഓ​ര്‍​ഗാ​നി​ക്ക് കെ​മി​സ്ട്രി​യി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി 1980ല്‍ ​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ന്യൂ​യോ​ര്‍​ക്കി​ല്‍ എ​ത്തി.

സോ​ഫ്റ്റ്‌​വെ​യ​ര്‍ എ​ന്‍​ജി​നീ​യ​റിം​ഗി​ല്‍ (ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്) മാ​സ്റ്റ​ര്‍ ബി​രു​ദം നേ​ടി​യ​ശേ​ഷം 1986 മു​ത​ല്‍ അ​മേ​രി​ക്ക​യി​ല്‍ ക​മ്പ്യൂ​ട്ട​ര്‍ സോ​ഫ്റ്റ് വെ​യ​ര്‍ അ​പ്ലി​ക്കേ​ഷ​ന്‍ ഡ​വ​ല​പ്‌​മെ​ന്‍റ് ഏ​രി​യ​യി​ല്‍ ജോ​ലി​ചെ​യ്യു​ന്നു. 2015ല്‍ ​ഫ്രാ​ന്‍​സി​സ്ക​ൻ വൈ​ദി​ക​ർ തു​ട​ങ്ങി​യ ക്യൂ​ന്‍​സ് സെ​ന്‍റ് ജോ​ണ്‍​സ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ നി​ന്നും സി​സ്റ്റ​മാ​റ്റി​ക് തി​യോ​ള​ജി​യി​ല്‍ മാ​സ്റ്റ​ര്‍ ഡി​ഗ്രി ക​ര​സ്ഥ​മാ​ക്കി.

ഡോ. ​ഉ​മ്മ​ന്‍ പി.​ഏ​ബ്ര​ഹാം, തോ​ന​യ്ക്കാ​ട് പാ​ല​മൂ​ട്ടി​ല്‍ കു​ന്നി​നേ​ത്ത് പോ​ള​കു​ന്നി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. ല​ഫ്റ്റ​ന്‍റ് കെ.​സി. എ​ബ്ര​ഹാം ഫൗ​ണ്ടേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ്, പാ​ല​മൂ​ട്ടി​ല്‍ കു​ടും​ബ​യോ​ഗ സെ​ക്ര​ട്ട​റി, എ​ന്നീ നി​ല​ക​ളി​ലും സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്നു.

പി​താ​വി​ന്‍റെ സ്മ​ര​ണാ​ര്‍​ഥം ധീ​ര​ദേ​ശാ​ഭി​മാ​നി ലെ​ഫ്റ്റ​ന​ന്‍റ് കെ.​സി. ഏ​ബ്ര​ഹാം ഐ​എ​ന്‍​എ എ​ന്ന ജീ​വ​ച​രി​ത്ര​ഗ്ര​ഥം 2018ല്‍ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ എ​ന്‍​ജി​നീ​യ​ര്‍ സൂ​സ​ന്‍ ഓ. ​എ​ബ്ര​ഹാം മാ​വേ​ലി​ക്ക​ര പ​ണി​ക്ക​രു​വീ​ട്ടി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: എ​ബ്ര​ഹാം ഉ​മ്മ​ന്‍ പി.​യും വ​ര്‍​ഗീ​സ് ഉ​മ്മ​ന്‍ പി.​യും.