ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ദിനേനെ ഉപയോഗിക്കുന്ന ഒരു ജനപ്രിയ ഗൂഗിൾ ആപ്പിന് ഇനി ആഴ്ചകൾ മാത്രമാണ് ആയുസ്. 2018-ൽ ലോഞ്ച് ചെയ്ത് ഗൂഗിൾ പ്ലേസ്റ്റോറിൽ 500 ദശലക്ഷത്തിലധികം തവണ ഡൗൺലോഡ് ചെയ്യപ്പെട്ട ഗൂഗിൾ പോഡ്‌കാസ്റ്റ് (Google Podcast) ആപ്പ് 2024 ജൂൺ 23-ന് ഷട്ട് ഡൗൺ ചെയ്യാൻ പോവുകയാണ് ടെക് ഭീമൻ.
പോഡ്‌കാസ്റ്റ് ആപ്പ് ജനപ്രിയമല്ലെന്നാണ് ഗൂഗിൾ പറയുന്നത്. ടെക് ഭീമൻ്റെ തന്നെ ഉടമസ്ഥതയിലുള്ള യൂട്യൂബ് മ്യൂസിക് ആപ്പിലേക്ക് മൈഗ്രേറ്റ് ചെയ്യാനാണ് ഗൂഗിൾ, പോഡ് കാസ്റ്റ് ശ്രോതാക്കളോട് നിർദേശിച്ചിരിക്കുന്നത്. പോഡ്‌കാസ്റ്റ് സബ്സ്ക്രൈബ് ചെയ്ത യൂസർമാർക്ക് അത് യൂട്യൂബ് മ്യൂസിക്കിലേക്ക് മാറ്റുവാനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്.



