മ​സ്ക​റ്റ്: ഇ​ന്ത്യ​യി​ൽ നി​ന്ന് ഒ​മാ​ൻ സ​ന്ദ​ർ​ശി​ച്ച വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന. 2022 ജ​നു​വ​രി മു​ത​ൽ ജൂ​ലൈ വ​രെ 1,67,678 ഇ​ന്ത്യ​ൻ സ​ഞ്ചാ​രി​ക​ളാ​ണ് ഒ​മാ​നി​ൽ എ​ത്തി​യ​ത്. കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നു​ള്ള പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ക​യാ​ണ് ഒ​മാ​ൻ ടൂ​റി​സം മ​ന്ത്രാ​ല​യം.

വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് ഏ​റി​യ​തോ​ടെ ഇ​ന്ത്യ​യി​ൽ ടൂ​റി​സം പ്ര​മോ​ഷ​ൻ കാ​മ്പ​യി​ൻ ന​ട​ത്തു​മെ​ന്ന് ടൂ​റി​സം മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ 29 വ​രെ ഡ​ൽ​ഹി, അ​ഹ​മ്മ​ദാ​ബാ​ദ്, മും​ബൈ, ചെ​ന്നൈ, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​മ്പ​യി​ൻ ന​ട​ക്കു​ക.