ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനി നിലവിൽ അതീവ സുരക്ഷിതമായ അജ്ഞാത കേന്ദ്രത്തിൽ ഒളിവിൽ കഴിയുകയാണെന്നും പുറംലോകവുമായുള്ള അദ്ദേഹത്തിന്റെ ആശയവിനിമയ സംവിധാനങ്ങൾ വളരെ പരിമിതമാണെന്നും യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘സിബിഎസ് ന്യൂസ്’ (CBS News) റിപ്പോർട്ട് ചെയ്തു.

സുരക്ഷാ കാരണങ്ങളാൽ ഡിജിറ്റൽ സംവിധാനങ്ങൾ പൂർണ്ണമായി ഒഴിവാക്കിയ ഖമേനി, തന്റെ സന്ദേശങ്ങൾ കൈമാറുന്നതിനും ശത്രുക്കളുടെ നിരീക്ഷണത്തിൽ നിന്നും രക്ഷപ്പെടുന്നതിനുമായി അതീവ രഹസ്യമായ ഒരു ദൂത ശൃംഖലയെയാണ് (Courier network) ആശ്രയിക്കുന്നതെന്നും യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.