ഇറാഖിലെ കൊവിഡ് ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ച് 44 രോഗികള്‍ വെന്തുമരിച്ചു. നസ്രിയ നഗരത്തിലെ ഇമാം അല്‍ ഹുസൈന്‍ ആശുപത്രിയിലാണ് അപകടമുണ്ടായത്. ആശുപത്രിയിലെ ഐസൊലേഷന്‍ സെന്ററിലാണ് തീപിടുത്തമുണ്ടായത്. മറ്റ് രോഗികളെ ഇവിടെ നിന്നും മാറ്റി. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.