സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മധ്യകേരളത്തിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. എന്നാൽ ജാഗ്രതാ മുന്നറിയിപ്പുകളില്ല.

ഞായറാഴ്ച വരെ ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകൾ ഒന്നും നൽകിയിട്ടില്ല. ശബരിമലയിൽ ഭാഗികമായ മേഘാവൃതമായ അന്തരീക്ഷം ഉള്ളതിനാൽ നേരിയ മഴ ലഭിക്കാനും സാധ്യതയുണ്ട്. എന്നാൽ ഇവിടെയും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല.