കഴിഞ്ഞ ദിവസത്തെ വലിയ ഉയർച്ചയ്ക്ക് ശേഷം സ്വർണ വിലയിൽ വലിയ വർദ്ധനവ് തുടരുകയാണ്. ഇന്നലെ 600 രൂപയുടെ വർദ്ധനവാണ് ഒരു പവനിൽ രേഖപ്പെടുത്തിയത്. ഇന്ന് ഒരു ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 6,445 രൂപയും ഒരു പവൻ സ്വർണത്തിന് 51,560 രൂപയുമാണ് വില. 

സ്വർണത്തിൽ മാത്രമല്ല, വെള്ളിയുടെ വിലയിലും വർദ്ധനവുണ്ട്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 88.10 രൂപയും കിലോഗ്രാമിന് 88,100 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.