ന്യൂഡല്‍ഹി| ലഡാക്കിലെ അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം വളരെ ഗൗരവമുള്ളതാണെന്നും ഇത് ഏറെ ആശങ്കയുണ്ടാക്കുന്നുവെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ യു കെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇരു രാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹൗസ് ഓഫ് കോമണ്‍സില്‍ വീക്ക്ലി പ്രൈം മിനിസേ്റ്റഴ്സ് ക്വസ്റ്റിയന്സില് സംസാരിക്കുകയായിരുന്നു ബോറിക് ജോണ്സണ്. ഒരുപക്ഷേ എനിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യം അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനും പരിഹരിക്കാനും ഇരുരാജ്യങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.



