വാഷിംഗ്ടൺ: ഇന്ത്യക്കും ചൈനയ്ക്കുമിടയിലെ അതിർത്തിപ്രശ്നം പരിതാപകരമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സംഘർഷത്തിന് അയവു വരാൻ സഹായിക്കാമെന്നും പ്രശ്നപരിഹാരത്തിനായി താത്പര്യമെടുക്കാമെന്നും ഇരുരാജ്യങ്ങളെയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇന്ത്യ-അമേരിക്ക ബന്ധത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. നാലുമാസക്കാലമായി കിഴക്കൻ ലഡാക്കിൽ സംഘർഷാവസ്ഥയാണ്.
ഇരുരാജ്യങ്ങളും നയതന്ത്രതലത്തിൽ പ്രശ്നപരിഹാരത്തിനു ശ്രമിക്കുന്നതിനിടെ പാങ്ങോംഗ് തടാകത്തിനു സമീപത്തെ ഇന്ത്യൻ അതിർത്തി കൈയേറാൻ ചൈന ശ്രമം നടത്തി. ഇതു പരാജയപ്പെട്ടതോടെ വീണ്ടും സംഘർഷം മൂർച്ഛിക്കുകയായിരുന്നുവെന്നു ട്രംപ് പറഞ്ഞു.



