കഴിഞ്ഞ 24 മണിക്കൂറില്‍ 31,14,696 ഡോസ് വാക്സിനുകള്‍ നല്‍കിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം,രാജ്യത്തിതുവരെ നല്കിയ ആകെ വാക്സിനുകളുടെ എണ്ണം 63.43 കോടി (63,43,81,358) പിന്നിട്ടു. 68,14,305 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിന് നല്‍കിയത്. രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തില്‍ നല്‍കുന്നതിന് കേന്ദ്രഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 34,763 പേര് സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,19,23,405 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.51% ആയി.
തുടര്‍ച്ചയായ 64-ാം ദിവസവും 50,000ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/ കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്നങ്ങളുടെ ഫലമാണിത്. കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 42,909 പേര്‍ക്കാണ്.
നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 3,76,324 പേരാണ്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.15% മാത്രമാണ്. രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,19,990 പരിശോധനകള്‍ നടത്തി. ആകെ 52.01 കോടിയിലേറെ (52,01,46,525) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.പരിശോധനകള്‍ വര്‍ധിപ്പിച്ചപ്പോള്‍ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 2.41 ശതമാനമാണ്. കഴിഞ്ഞ 66 ദിവസമായി ഇത് 3 ശതമാനത്തില്‍ താഴെയാണ്.
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 3.02 ശതമാനമാണ്. കഴിഞ്ഞ 84 ദിവസമായി ഇത് 5 ശതമാനത്തില്‍ താഴെയാണ്.



