മലയാളികളുടെ പ്രിയ ക്യൂട്ട് നായികയാണ് നസ്രിയ. അവതാരികയായി സ്ക്രീനിൽ എത്തിയ താരം പിന്നീട്, മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറി. ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും ബ്രേക്കെടുത്ത നസ്രിയ വീണ്ടും സിനിമയിൽ സജീവമാകുകയാണ്. ദുൽഖറിന്റെ ഭാര്യ അമാലുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന ആളാണ് നസ്രിയ. കഴിഞ്ഞ ദിവസമായിരുന്നു അമാലിന്റെ പിറന്നാൾ. നിരവധിപേരാണ് അമാലിന് ആശംസകളുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ അമാലിനെ കുറിച്ച് നസ്രിയ കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്.
“സന്തോഷജന്മദിനം എന്റെ അമ. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. നിന്നെ ഒരുപാട് മിസ് ചെയ്യുന്നു. ഉടനെ കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം ഒരുപാട് നാളായിരിക്കുന്നു, ഇത്രയധികം നാൾ നിന്നെ കാണാതിരുന്നിട്ടില്ല,” എന്നാണ് നസ്രിയ കുറിച്ചത്. അമാലിനോടും ദുൽഖറിനോടും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്ന ആളാണ് നസ്രിയ. ഇവർക്കൊപ്പമുള്ള ചിത്രങ്ങൾ പലപ്പോഴും നടി പങ്കുവയ്ക്കാറുമുണ്ട്.



