പണിക്കന്‍കുടി സിന്ധു കൊലപാതകത്തിലെ പ്രതിയെ കുറിച്ച് സൂചനകള്‍ ലഭിക്കാതെ അന്വേഷണ സംഘം. 20 ദിവസമായി ഒളിവില്‍ കഴിയുന്ന ബിനോയിക്കായി ഇന്ന് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കും.

ബിനോയിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. സംഘങ്ങളായി തിരിഞ്ഞ്് വിവിധയിടങ്ങളില്‍ പൊലീസ് പരിശോധന ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. സിന്ധുവിനെ കൊലപ്പെടുത്താന്‍ പ്രതിക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ബിനോയിയുടെ ബാങ്ക് ഇടപാടുകളും അന്വേഷണ സംഘം നിരീക്ഷിക്കുന്നുണ്ട്.