പിണറായി സർക്കാരിന്റെ ഭരണത്തിൽ കേരളത്തിന്റെ കാർഷിക മേഖല വൻ തകർച്ചയാണ് നേരിടുന്നതെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ.വർഗ്ഗീസ് മാമ്മൻ പ്രസ്താവിച്ചു .സമസ്ത കാർഷിക മേഖലകളിലും പ്രതിസന്ധി നേരിടുകയാണ്. നെൽകർഷകർ സംഭരിച്ച നെല്ലിന്റെ വില കിട്ടാതെ ജപ്തി ഭീഷണിയിൽ ആത്മ ഹത്യയുടെ വക്കിലാണ് .നാളികേര കർഷകരടക്കം കൃഷി ഉപേക്ഷിക്കുന്ന നിലയിൽ എത്തിയിരിക്കുന്നു.

റബ്ബറിന് 250 താങ്ങുവില പ്രഖ്യാപിക്കുമെന്ന് പറഞ്ഞ ഇടതുപക്ഷ മുന്നണി റബ്ബർ കർഷകരെ പാടെ അവഗണിച്ചിരിക്കുകയാണ്. ഇടതുമുന്നണി കേരളത്തിലെ കൃഷിക്കാരുടെ ഒന്നാം നമ്പർ ശത്രുക്കളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

യു ഡി എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പദയാത്ര പരിപാടിയുടെ ഭാഗമായി തിരുവല്ല നിയോജക മണ്ഡലത്തിലെ പെരിങ്ങര മണ്ഡലം പദയാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം സാം ഈപ്പൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ ,DCC ജന.സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കേരി , മുൻ ബ്ലോക്ക് പ്രസിഡന്റ് അഡ്വ.രാജേഷ് ചാത്തങ്കേരി,യു ഡി എഫ് ചെയർമാൻ ക്രിസ്റ്റഫർ ഫിലിപ്പ്, കൺവീനർ ജേക്കബ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു