പതിനാറാം കേരള നിയമസഭയിലെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചു. രാവിലെ 9 മണിക്ക് പ്രത്യേകമായി സമ്മേളിച്ച സഭയിലാണ് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുന്നത്. നിയമസഭയിലെ ഭരണപക്ഷത്തെ ഏറ്റവും മുതിർന്ന അംഗമായ ജി. സുധാകരൻ കഴിഞ്ഞ ദിവസം പ്രോ ടെം സ്പീക്കറായി ഗവർണർക്ക് മുൻപാകെ ചുമതലയേറ്റിരുന്നു. പുതിയ അംഗങ്ങൾക്ക് പ്രോ ടെം സ്പീക്കറായ ജി. സുധാകരനാണ് സത്യവാചകം ചൊല്ലി കൊടുക്കുന്നത്.
ഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്ത് ചെന്നിത്തലയും പിഷാരടിയും; സഗൗരവം കാരായി രാജൻ



