‘​ചെ​രാ​തു​ക​ള്‍​” ​എ​ന്ന​​ ​സി​നി​മ​യു​ടെ​ ​മോ​ഷ​ന്‍​ ​പോ​സ്റ്റ​ര്‍​ 123​ ​മ്യൂ​സി​ക്‌​സ് ​യൂ​ട്യൂ​ബ് ​ചാ​ന​ലി​ലൂ​ടെ​ ​റി​ലീ​സ് ​ചെ​യ്തു.​ ​ആന്തോളജി സിനിമയിലെ ഗാ​ന​ങ്ങ​ളു​ടെ​ ​അ​വ​കാ​ശം123​ ​മ്യൂ​സി​ക് ​സി​​​നാ​ണ്.​ ​വി​ധു​ ​പ്ര​താ​പ്,​ ​നി​ത്യ​ ​മാ​മ്മ​ന്‍,​ ​കാ​വാ​ലം​ ​ശ്രീ​കു​മാ​ര്‍,​ ​ഇ​ഷാ​ന്‍​ ​ദേ​വ് ​എ​ന്നി​വ​ര്‍​ ​ആ​ല​പി​ച്ച​ ​മൂ​ന്ന് ​മ​നോ​ഹ​ര​മാ​യ​ ​ഗാ​ന​ങ്ങ​ളാ​ണ് ​ഈ​ ​സി​നി​മ​യി​ല്‍​ ​ഉ​ള്ള​ത്.​

​മെ​ജോ​ ​ജോ​സ്സ​ഫ്,​ ​പ്ര​തീ​ക് ​അ​ഭ്യ​ങ്ക​ര്‍,​ ​റെ​ജി​മോ​ന്‍​ ​എ​ന്നി​വ​ര്‍​ ​സം​ഗീ​ത​ ​സം​വി​ധാ​നം​ ​നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ ​ഗാ​ന​ങ്ങ​ള്‍​ ​ര​ചി​ച്ചി​രി​ക്കു​ന്ന​ത് ​ഡോ.​ ​മാ​ത്യു​ ​മാ​മ്ബ്ര​യും​ ​അ​നു​ ​കു​രി​ശു​ങ്ക​ലു​മാ​ണ്.​ ​
ആ​ദി​ല്‍,​ മെറീ​ന​ ​മൈ​ക്കി​ള്‍,​ ​മാ​ല​ ​പാ​ര്‍​വ​തി,​ ​ദേ​വ​കി​ ​ര​ജേ​ന്ദ്ര​ന്‍,​ ​ശി​വാ​ജി​ ​ഗു​രു​വാ​യൂ​ര്‍​ ​എ​ന്നി​വ​ര്‍​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.

ല​ണ്ട​ന്‍,​ ​സി​ങ്ക​പ്പൂ​ര്‍​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലു​ക​ള്‍​ ​ഉ​ള്‍​പ്പ​ടെ,​ഇ​ന്ത്യ​യി​ലും​ ​വി​ദേ​ശ​ത്തും​ ​ആ​യി​ 43​ ​അ​വാ​ര്‍​ഡു​ക​ള്‍​ ​നേ​ടി​യെ​ടു​ത്ത​ ​ആ​ന്തോ​ള​ജി​ ​സി​നി​മ​യാ​ണ് ​’​ചെ​രാ​തു​ക​ള്‍​”.​ആ​റു​ ​തി​ര​ഞ്ഞെ​ടു​ത്ത​ ​പു​തു​മു​ഖ​ ​സം​വി​ധാ​യ​ക​പ്ര​തി​ഭ​ക​ളെ​ ​കോ​ര്‍​ത്തി​ണ​ക്കയാണ് മാ​മ്ബ്ര​ ​ഫൗ​ണ്ടേ​ഷ​ന്റെ​ ​ബാ​ന​റി​ല്‍​ ​ഡോ​ക്ട​ര്‍​ ​മാ​ത്യു​ ​മാ​മ്ബ്ര​ ​നി​ര്‍​മ്മി​ക്കു​ന്ന​ ​’​ചെ​രാ​തു​ക​ള്‍”​ ​നാ​ല് ​പ്ര​മു​ഖ​ ​ഒ.​ ​ടി.​ ​ടി​ ​ക​ള്‍​ ​വ​ഴി​ ​ഉ​ട​ന്‍​ ​പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തും.​ചി​​​ത്ര​ത്തി​ല്‍​ ​ആ​റു​ ​ഛാ​യാ​ഗ്ര​ഹ​ക​രും​ ​ആ​റു​ ​ചി​ത്ര​സം​യോ​ജ​ക​രും​ ​ആ​റു​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​രും​ ​അ​ണി​നി​ര​ക്കു​ന്നു.​ ​വാ​ര്‍​ത്ത​ ​പ്ര​ചാ​ര​ണം​:​ ​പി.​ശി​വ​പ്ര​സാ​ദ്‌.