അമരാവതി: തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആറുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആന്ധ്രാപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയും ടിഡിപി സ്ഥാപകനുമായ എന്‍.ടി.രാമറാവുവിന്റെ ചെറുമകനാണ് ജൂനിയര്‍ എന്‍ടിആര്‍.
താരത്തിന്റെ പുതിയ ചിത്രമായ ആര്‍ആര്‍ആറിലെ പ്രകടനം ഇഷ്ടപ്പെട്ട അമിത് ഷാ ജൂനിയര്‍ എന്‍ടിആറിനെ അത്താഴ ചര്‍ച്ചയ്ക്കു ക്ഷണിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ബിജെപിയുടെ മിഷന് സൗത്ത് പദ്ധതിയുടെ ഭാഗമായിട്ടാണ് കൂടിക്കാഴ്ച എന്നും റിപ്പോര്‍ട്ടുണ്ട്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്നു ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.



