മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഷംനാ കാസിം. മലയാളം സിനിമകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ചെറുതും വലുതുമായ ധാരാളം കഥാപാത്രങ്ങൾ താരം മലയാളം സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ താരം തമിഴ് തെലുങ്ക് സിനിമകളിലും സജീവമായിരുന്നു. എന്നാൽ ഇവിടെ നിന്നും താരത്തിന് ലഭിച്ചത് അധികവും ഗ്ലാമർ വേഷങ്ങൾ മാത്രമായിരുന്നു. മലയാളത്തിൽ നിന്നുമാണ് താരത്തിന് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ലഭിച്ചത് എന്ന് വേണമെങ്കിൽ.
കുറച്ചു മാസങ്ങൾക്കുമുണ്ടായിരുന്നു നടിയുടെ വിവാഹം കഴിഞ്ഞത്. ഷാനിദ് ആസിഫ് അലി എന്ന വ്യക്തിയെ ആയിരുന്നു താരം വിവാഹം ചെയ്തത്. കുറച്ചു മാസങ്ങൾക്കുള്ളിൽ തന്നെ താരം ഗർഭിണി ആവുകയും ഇപ്പോൾ താരം ഒരു ആൺകുട്ടിക്ക് ജന്മം നൽകുകയും ചെയ്തിരിക്കുകയാണ്. അതേസമയം വിവാഹം കഴിഞ്ഞിട്ട് 10 മാസം പോലും ആയില്ലല്ലോ പിന്നെ എങ്ങനെയാണ് ഇത്രയും പെട്ടെന്ന് കുട്ടി ജനിച്ചത് എന്നൊക്കെയാണ് ഒരു വിഭാഗം പ്രേക്ഷകർ ചോദിച്ചുകൊണ്ട് രംഗത്ത് വന്നത്. എന്നാൽ കുറച്ചു മാസങ്ങൾക്കു മുൻപ് നടന്നത് ഇവരുടെ ഔദ്യോഗിക വിവാഹം മാത്രമായിരുന്നു. അതിലും കുറച്ചു മാസങ്ങൾക്കുമുണ്ടായിരുന്നു ഇവരുടെ നിക്കാഹ് കഴിഞ്ഞത്. അന്നുമുതൽ ഇവർ ഒരുമിച്ചാണ് താമസിക്കുന്നത്.
എന്തായാലും ഇപ്പോൾ ഷംന കാസിം ഒരു അമ്മ ആയിരിക്കും എന്ന വാർത്തയാണ് ഇന്ന് രാവിലെ നമ്മൾ കേട്ടത്. ഒരു ആൺകുഞ്ഞിന് ആണ് താരം ജന്മം നൽകിയത്. ദുബായിൽ വെച്ചാണ് താരം പ്രസവിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. അതേസമയം ഇപ്പോൾ കുട്ടിയുടെ പേര് എന്താണ് എന്ന് റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്.
കുട്ടിക്ക് ദുബായ് കിരീടാവകാശിയുടെ പേര് നൽകി എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഹംദാൻ എന്നാണ് കുട്ടിക്ക് ഇവർ നൽകിയ പേര്. 24 വർഷമായി ഇവരുടെ ഭർത്താവ് ദുബായിലാണ് താമസിക്കുന്നത്. ഇവരുടെ ജീവിത സൗഭാഗ്യം എല്ലാം തന്നെ നൽകിയത് ദുബായ് നഗരമാണ്. അതുകൊണ്ടാണ് ആദരവ് എന്ന നിലയിൽ ദുബായ് കിരീടാവകാശിയുടെ പേര് തങ്ങളുടെ കുട്ടിക്ക് ഇടാൻ തീരുമാനിച്ചത് എന്നാണ് ഷംനയുടെ ഭർത്താവ് പറയുന്നത് എന്നാണ് മാധ്യമങ്ങൾ പറയുന്നത്.



