ആള്‍ക്കൂട്ടം കര്‍ശനമായി നിയന്ത്രിക്കാന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് നിര്‍ദേശം നല്‍കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്. കൊവിഡ് മാനദണ്ഡം പാലിക്കാതെ പ്രചാരണത്തില്‍ കൂട്ടമായി ആളുകള്‍ പങ്കെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കമ്മീഷന്റെ നടപടി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപന ദിവസം കോഴിക്കോടും മലപ്പുറത്തും വലിയ രീതിയില്‍ സംഘര്‍ഷമുണ്ടായിരുന്നു. കോഴിക്കോട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. കുറ്റിച്ചിറ 58-ാം വാര്‍ഡിലാണ് സംഭവം. ശക്തിപ്രകടനവുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മലപ്പുറത്ത് സംഘര്‍ഷത്തെ തുടര്‍ന്ന് കൊട്ടിക്കലാശത്തിന് കളക്ടര്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു.