തിരുവനന്തപുരം:മേയർ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എം.എൽ.എ. കെ.എം.സച്ചിൻദേവും സെപ്‌റ്റംബർ നാലിന് വിവാഹിതരാകും. തിരുവനന്തപുരം എ.കെ.ജി. ഹാളിൽ പകൽ 11-നാണ് ചടങ്ങ്.

രാജ്യത്തെ പ്രായം കുറഞ്ഞ മേയറും സംസ്ഥാന നിയമസഭയിലെ പ്രായം കുറഞ്ഞ എം.എൽ.എ.യുമാണ് വിവാഹിതരാകുന്നത്. മാർച്ച് മാസത്തിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം.