തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ കെ ശൈലജക്കെതിരെ പരിഹാസവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല സെക്രട്ടറിയറ്റിന്‌ മുന്നില്‍ നടത്തുന്ന ഉപവാസം സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി. നി​പ്പ രാ​ജ​കു​മാ​രി​ക്കു​ശേ​ഷം കൊവി​ഡ് റാ​ണി​യെ​ന്ന പ​ദ​വി​ക്ക് വേ​ണ്ടി ആ​രോ​ഗ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു മു​ല്ല​പ്പ​ള്ളി​യു​ടെ വി​മ​ര്‍​ശ​നം.

പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ന്ന​തി​ന് പ​ക​രം പേ​രെ​ടു​ക്കാ​ന്‍ വേ​ണ്ടി​യു​ള്ള പ​രി​ശ്ര​മം മാ​ത്ര​മാ​ണ് ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​ന്ന​ത്. കോ​ഴി​ക്കോ​ട്ട് നി​പ്പാ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​മ്ബോ​ള്‍ ഗ​സ്റ്റ് ആ​ര്‍​ട്ടി​സ്റ്റ് റോ​ളി​ല്‍ ഇ​ട​ക്ക് വ​ന്ന് പോ​കു​ക മാ​ത്ര​മാ​ണ് ആ​രോ​ഗ്യ മ​ന്ത്രി ചെ​യ്തി​രു​ന്ന​തെ​ന്നും മു​ല്ല​പ്പ​ള്ളി കു​റ്റ​പ്പെ​ടു​ത്തി.

ഈ പരാമര്‍ശത്തെ തുടര്‍ന്ന് മുല്ലപ്പള്ളിക്കെതിരെ സോഷ്യല്‍ മീഡിയിലലടക്കം വ്യാപക പ്രതിഷേധം ഉയര്‍ന്നു. ലോകത്തിനു മാതൃകയായി നിപാ പ്രതിരോധവും ഇപ്പോള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന മന്ത്രിയെ അഭിനന്ദിക്കുന്നതിന് പകരം സ്ത്രീത്വത്തിനോടുള്ള അവഹേളനമാണ് മുല്ലപ്പള്ളി നടത്തുന്നതെന്നാണ് വിമര്‍ശനം. ഒരു പാര്‍ട്ടി പ്രസിഡന്റിന് ചേര്‍ന്ന പരാമര്‍ശമല്ലിതെന്നും വിമര്‍ശനമുണ്ടായി.