കോഴിക്കോട്: രണ്ട് പേര്‍ക്ക് നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയും അസുഖബാധിതനായ കുട്ടി മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് നിപ ചികിത്സയ്ക്കുള്ള പ്രോട്ടോക്കോള്‍ പുറത്തിറക്കി.

എല്ലാ ദിവസവും നിപ പൊസീറ്റിവായി ചികിത്സയിലുള്ള രോഗികള്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തും. ആര്‍ട്ടിപിസിആര്‍ ഫലം രണ്ടു തവണയായി 5 ദിവസത്തെ ഇടവേളയില്‍ മൂന്ന് സാമ്ബിളും നെഗറ്റീവ് ആയാലോ രോഗി ആരോഗ്യസ്ഥിതി വീണ്ടെടുത്താലോ ചികിത്സിക്കുന്ന ഡോക്ടറും മെഡിക്കല്‍ ബോര്‍ഡും തീരുമാനിച്ചാല്‍ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാം

3 ദിവസം നിരീക്ഷണത്തില്‍ ആദ്യഫലം നെഗറ്റീവ് ആയാല്‍ കഴിയണം. പിന്നീട് 21 ദിവസം ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. തുടര്‍ പരിശോധനകള്‍ ലക്ഷണങ്ങള്‍ ഉള്ളവരാക്കി നടത്തും. ലക്ഷണം ഉള്ളവര്‍ക്ക് ഫലം പൊസിറ്റിവ് അല്ലെങ്കില്‍ മറ്റു രോഗം ഉണ്ടോ എന്ന് കണ്ടെത്താന്‍ വിശദ പരിശോധന നടത്താനും പ്രോട്ടോക്കോളില്‍ പറയുന്നു