ജപ്പാനും ചൈനയും തമ്മിലുള്ള വാക്പോര് വീണ്ടും ശക്തമാകുന്നു. സിംഗപ്പൂരിൽ നടന്ന ഏഷ്യയിലെ ഏറ്റവും വലിയ പ്രതിരോധ സമ്മേളനമായ ഷാംഗ്രി-ലാ ഡയലോഗിൽ, ജപ്പാൻ പ്രതിരോധ മന്ത്രി ഷിൻജിറോ കൊയ്സുമി ചൈനയെ പേരെടുത്ത് പറയാതെ കടുത്ത ഭാഷയിൽ വിമർശിച്ചു. ജപ്പാനെ പുതിയ സൈനികവാദി എന്ന് ചൈന വിശേഷിപ്പിക്കുന്നതിനെ അദ്ദേഹം അത്ഭുതപ്പെടുത്തുന്നതെന്നാണ് വിളിച്ചത്.

“ഒന്ന് ആലോചിച്ച് നോക്കൂ, ഒരു രാജ്യത്തിന്റെ കയ്യിൽ വൻതോതിൽ ആണവായുധങ്ങളും തന്ത്രപ്രധാനമായ ബോംബർ വിമാനങ്ങളുമുണ്ട്. ജപ്പാന് ഇതിലൊന്നുമില്ല. എന്നിട്ടും ജപ്പാനെയാണ് അവർ പുതിയ സൈനികവാദം എന്ന് വിളിക്കുന്നത്. ഇത് വിചിത്രമല്ലേ?” കൊയ്സുമി ചോദിച്ചു. അദ്ദേഹം ചൈനയെ പേരെടുത്ത് പരാമർശിച്ചില്ലെങ്കിലും, അദ്ദേഹത്തിന്റെ പരാമർശം വ്യക്തമായും ബീജിംഗിനെ ലക്ഷ്യം വച്ചുള്ളതായിരുന്നു.