ബോളിവുഡ് താരം പായൽ ഘോഷിന്റെ ആരോപണങ്ങൾ വിവാദമാകാറുണ്ട്. നേരത്തെ അനുരാഗ് കശ്യപിനെതിരെ താരം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കാസ്റ്റിംഗ് കൗച്ചിനെതിരെ തുറന്നടിച്ചിരിക്കുകയാണ് പായൽ ഘോഷ്. ആരുടെയെങ്കിലും കൂടെ കിടക്കാൻ തയ്യാറായിരുന്നെങ്കിൽ തനിക്ക് ഇപ്പോൾ 30 സിനിമയെങ്കിലും ചെയ്യാമായിരുന്നു എന്നാണ് പായൽ പറയുന്നത്. 

വിത്ത് ദ ഫയർ ഓഫ് ലവ്: റെഡ് എന്ന ചിത്രത്തിന്റെ അപ്‌ഡേറ്റ് സംബന്ധിച്ച പോസ്റ്റിലാണ് നടിയുടെ തുറന്നു പറച്ചിൽ. ‘എന്റെ തരിയറിലെ പതിനൊന്നാമത്തെ ചിത്രമായിരിക്കും വിത്ത് ദ ഫയർ ഓഫ് ലവ്: റെഡ്. ഞാൻ ആരുടെയെങ്കിലും കൂടെ കിടക്കാൻ തയ്യാറായിരുന്നെങ്കിൽ ഇന്ന് എനിക്ക് 30-ാമത്തെ സിനിമ പൂർത്തിയാക്കാമായിരുന്നു’ എന്നാണ് താരം പറയുന്നത്. 

‘വലിയ സിനിമകൾ ലഭിക്കണമെങ്കിൽ ആരുടെയെങ്കിലും കൂടെ കിടക്കണം. അല്ലാതെ സാധ്യമല്ല” എന്നാണ് പായൽ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഈ പോസ്റ്റ് പെട്ടെന്ന് തന്നെ വൈറലാവുകയായിരുന്നു. ഈ പോസ്റ്റ് വൈറലായതോടെ ഇത് ആരെയെങ്കിലും ഉദ്ദേശിച്ചുള്ളതാണോ എന്ന ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. 

അനുരാഗ് കശ്യപിനെതിരായ പായലിന്റെ ആരോപണവും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിലൂടെയായിരുന്നു. അനുരാഗ് കശ്യപിനൊപ്പം ഒരിക്കൽ പോലും പായൽ പ്രവർത്തിച്ചിട്ടില്ല. എന്നാൽ മൂന്നാമത്തെ കൂടിക്കാഴ്ച്ചയിൽ തന്നെ അയാൾ തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു ആരോപണം.

2013ൽ മുംബൈയിലെ വെർസോവയിലെ യാരി റോഡിന് സമീപമുള്ള ഒരിടത്ത് വെച്ച് ഒരു ബോളിവുഡ് സംവിധായകൻ തന്നെ ബലാത്സംഗം ചെയ്തു എന്നായിരുന്നു പായലിന്റെ ആരോപണം. പരാതിയെ തുടർന്ന് 2020ൽ അനുരാഗ് കശ്യപിനെതിരെ ബലാത്സംഗ കേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു.