പാ​റ്റ്ന: ബി​ഹാ​റി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ പാ​റ്റ്ന​യി​ൽ തി​ര​ക്കേ​റി​യ സ്ഥ​ല​ത്ത് ക​വ​ർ​ച്ചാ​ശ്ര​മം ത​ട​യു​ന്ന​തി​നി​ടെ സൈ​നി​ക​ൻ വെ​ടി​യേ​റ്റു​ മ​രി​ച്ചു. രാ​ഘ്പു​രി​ലെ ച​ന്ദ്പു​ര സ്വ​ദേ​ശി​യാ​യ ബ​ബ്ലു കു​മാ​ർ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​രാ​ണ് സൈനികനെ വെ​ടി​വ​ച്ചു​വീ​ഴ്ത്തി​യ​ത്. ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ പാ​റ്റ്ന​യി​ലെ ക​ങ്ക​ർ​ബാ​ഗി​ന് സ​മീ​പ​മാ​യി​രു​ന്നു ആ​ക്ര​മ​ണം.

പ​ട്‌​ലി​പു​ത്ര റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലേ​ക്ക് സ​ഹോ​ദ​ര​നൊ​പ്പം ബൈ​ക്കി​ൽ പോ​കു​ക​യാ​യി​രു​ന്നു ബ​ബ്ലു കു​മാ​ർ. ഈ ​സ​മ​യം ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ സ്ഥ​ലം സം​ബ​ന്ധി​ച്ച് വി​വ​രം തി​ര​ക്കി. ഇ​വ​രെ സ​ഹാ​യി​ക്കാ​ൻ ബ​ബ്ലു കു​മാ​ർ ബൈ​ക്ക് നി​ർ​ത്തി​യ​പ്പോ​ൾ ക​വ​ർ​ച്ച​യ്ക്കു​ശ്ര​മം ഉ​ണ്ടാ​യി.

ക​വ​ർ​ച്ചാശ്ര​മം ത​ട​ഞ്ഞ​തോ​ടെ മോ​ഷ്ടാ​ക്ക​ൾ ബ​ബ്ലു കു​മാ​റി​ന്‍റെ ത​ല​യി​ൽ നി​റ​യൊ​ഴി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ ബ​ബ്ലു കു​മാ​ർ മ​രി​ച്ചു. സ​ഹോ​ദ​ര​നു നേ​രെ​യും ആ​ക്ര​മ​ണം ഉ​ണ്ടാ​യെ​ങ്കി​ലും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു.