ആമസോണ്‍ തലവന്‍ ജെഫ് ബെസോസ് നാളെ ബഹിരാകാശത്തേക്ക് പറക്കും. ബഹിരാകാശ ടൂറിസം മേഖലയിൽ ഒരു നാഴികക്കല്ലായിരിക്കും യാത്ര എന്നാണ് കരുതുന്നത്. ബെസോസിന്റെ സ്പേസ് കമ്പനിയായ ബ്ലൂ ഒറിജിന്റെ പേടകത്തിലാണ് ബഹിരാകാശം തൊടാൻ യാത്ര തിരിക്കുക.

യാത്ര വിജയകരമായി പര്യവസാനിച്ചാൽ ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ വനിതയാകും ഫങ്ക്. ഒലിവർ ഏറ്റവും പ്രായം കുറഞ്ഞയാളും.